
ദോഹ: വരുന്ന 2026–2027 അധ്യയന വർഷത്തിലേക്ക് മുന്നോടിയായി രാജ്യത്ത് ആറ് പുതിയ ഗവൺമെന്റ് സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനും പ്രിൻസിപ്പൽമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി വിദ്യാഭ്യാസമന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ 2026-ലെ 14-ാം നമ്പറുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പ്രെപ്പറേറ്ററി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (അൽ സഖാമ)
ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (റൗദത്ത് അൽ ഹമാമ)
ഐൻ ഖാലിദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (ഐൻ ഖാലിദ്)
ദോഹ പ്രെപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ് (ദോഹ)
അൽ ദഖീറ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് (അൽ ദഖീറ)
മുഐദർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് (മുഐദർ)എന്നിവയാണ് വ്യത്യസ്ത പ്രദേശങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആരംഭിക്കുന്ന പുതിയ സ്കൂളുകൾ.
സ്കൂളുകളുടെ ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ അധ്യയന വർഷത്തെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനുമായി 17 പുതിയ പ്രിൻസിപ്പൽമാരെ നിയമിക്കുകയും 17 പ്രിൻസിപ്പൽമാർക്ക് വിവിധ സ്കൂളുകളിലേക്ക് സ്ഥലംമാറ്റം നൽകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ......
ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.
ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ......

അമ്മാൻ:ജോർദാനിലെ അമ്മാനിൽ സമാപിച്ച വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 20 മെഡലുകൾ വാരിുകൂട്ടി ഖത്തർ ദേശീയ ടീം മികച്ച വിജയം കൈവരിച്ചു. നാല് സ്വർണ്ണവും രണ്ട് വെള്ളിയും 14 വെങ്കലവും ഉൾപ്പെടെയാണ് ഖത്തറിന്റെ നേട്ടം.
പുരുഷ-വനിതാ വിഭാഗങ്ങളിലും യൂത്ത്, ജൂനിയർ, കേഡറ്റ് വിഭാഗങ്ങളിലുമായി ജോർദാൻ, കുവൈറ്റ്, സൗദി അറേബ്യ, ലെബനൻ, ഫലസ്തീൻ, ഒമാൻ, ഇറാഖ്, ബഹ്റൈൻ, യു.എ.ഇ തുടങ്ങി പത്ത് രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.അണ്ടർ-15 ബോയ്സ് സിംഗിൾസിൽ അബ്ദുൽ അസീസ് നാസർ അബ്ദുള്ള, പുരുഷ ഡബിൾസിൽ മുഹമ്മദ് അബ്ദുൽ വഹാബ് - അബ്ദുള്ള അബ്ദുൽ വഹാബ് സഖ്യം, അണ്ടർ-19 ബോയ്സ് ഡബിൾസിൽ അഹമ്മദ് അൽ ഖർണി - റവാദ് അൽ നാസർ ജോഡി, അണ്ടർ-19 ബോയ്സ് ടീം എന്നിവർ സ്വർണ്ണം നേടി.അണ്ടർ-19 വിഭാഗത്തിൽ സുൽത്താൻ അൽ കുവാരിയും, അണ്ടർ-13 ഗേൾസ് ഡബിൾസിൽ സെറീന ഷെയ്ഖ് - ദാന അൽ കാബി സഖ്യവും വെള്ളി കരസ്ഥമാക്കി.
വ്യക്തിഗത-ഡബിൾസ് ഇനങ്ങളിൽ എട്ടും ടീം ഇനങ്ങളിൽ ആറും വെങ്കല മെഡലുകളാണ് ഖത്തർ നേടിയത്.
ഖത്തറിലെ ടേബിൾ ടെന്നീസ് കായിക രംഗത്തിന്റെ വളർച്ചയാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തർ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ഹമദ് അഹമ്മദ് അൽ ഹമാദി പറഞ്ഞു. ......
ദോഹ: ഏഷ്യൻ ഫുട്ബോളിന്റെ ശക്തിയും ഐക്യവും നിലനിൽക്കുന്നത് പരസ്പര ബഹുമാനത്തിലും തുറന്ന ചർച്ചകളിലും സുതാര്യമായ ഭരണസംവിധാനത്തിലുമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി വ്യക്തമാക്കി. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍ (AFC) അയച്ച സമീപകാല കത്തുകളെ കുറിച്ച് പരാമർശിക്കവേ, ഏഷ്യൻ ഫുട്ബോൾ കൂട്ടായ്മയുടെ പേരിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതി സുതാര്യവും ജനാധിപത്യപരവുമാണോ എന്ന നിർണ്ണായക ചോദ്യമാണ് തങ്ങൾ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഏതെങ്കിലും വ്യക്തികളോടോ അസോസിയേഷനുകളോടോ ഉള്ള വിയോജിപ്പല്ല. ......
ദോഹ: സൈബർ സുരക്ഷാ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി താജിക്കിസ്ഥാൻ പ്രതിനിധി സംഘം ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) സന്ദർശിച്ചു. ദോഹയിലെ യു.എൻ.ഓ.ഡി.സി (UNODC) റീജിയണൽ സെന്റർ ഫോർ കംബാറ്റിംഗ് സൈബർ ക്രൈം പ്രതിനിധികളും പരിശീലന സന്ദർശനത്തിന്റെ ഭാഗമായി സംഘത്തിനൊപ്പമുണ്ടായിരുന്നു.
സന്ദർശന വേളയിൽ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പ്രവർത്തനങ്ങൾ, പ്രധാന ചുമതലകൾ, സുരക്ഷാ മേഖലകൾ എന്നിവയെക്കുറിച്ച് താജിക് പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി.
തുടർന്ന് എൻ.സി.എസ്.എ (NCSA) ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ മുത്തവ അൽ ഹമ്മാദിയും താജിക് പ്രതിനിധികളും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. ......
ബ്രോട്ടിസ്ലാവ:സ്ലൊവാക്യയിൽ നടക്കുന്ന മിലിട്ടറി ലോക സ്കൈഡൈവിംഗ് ചാമ്പ്യൻഷിപ്പ് ഖത്തർ ദേശീയ സ്കൈഡൈവിംഗ് ടീമിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാകുമെന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി (QASC) സെക്രട്ടറി ജനറൽ ക്യാപ്റ്റൻ ഹസ്സ ഹമദ് അൽ അതിയ്യ. ലോകത്തിലെ മുൻനിര ടീമുകളോട് മാറ്റുരയ്ക്കുന്നത് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധി തലവന്മാർ പങ്കെടുത്ത ഉപഹാര സമർപ്പണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകോത്തര താരങ്ങളോട് മത്സരിക്കുന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, അനുഭവസമ്പത്ത് നേടാനും കളിക്കാരുടെ വ്യക്തിഗത ശേഷി തെളിയിക്കാനും ഇത് മികച്ച അവസരമൊരുക്കുന്നു.
ഖത്തറിലെ വ്യോമ കായിക രംഗം കൈവരിച്ച വൻ പുരോഗതിയും മികവും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.അൽ ഹദഫ്' ടീം വിഭാഗത്തിലാണ് ഖത്തർ അണിനിരക്കുന്നത്. ......
കെയ്റോ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ വെച്ചായിരുന്നു ഉച്ചകോടി.
അറബ് ലീഗ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട നബീൽ ഫഹ്മിയെ ഖത്തർ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ......
ദോഹ:നിർദ്ധനരായ കുട്ടികളുടെ പുനരധിവാസവും ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ടും (DAAM) അനാഥ സംരക്ഷണ കേന്ദ്രമായ 'ഡ്രീമ'യും (Dreama) തന്ത്രപ്രധാന ധനസഹായ കരാറിൽ ഒപ്പുവെച്ചു. കുട്ടികളുടെ വളർച്ചയ്ക്കും അവരെ
ശാക്തീകരിക്കുന്നതിനുമായി മൂന്ന് പ്രധാന പദ്ധതികൾക്കാണ് ദാം സാമ്പത്തിക പിന്തുണ നൽകുന്നത്.
സമൂഹത്തിലെ നിർദ്ധനരായ കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവും ജീവനപരവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ സഹകരണം ഏറെ സഹായകരമാകുമെന്ന് ഡ്രീമ എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ നജ്ല ബിൻത് അഹമ്മദ് അൽതാനി പറഞ്ഞു. ......
ദോഹ: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ വീണ്ടും ഓർമ്മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സീറ്റുകളും സീറ്റ് ബെൽറ്റുകളും ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.1 മുതൽ 3 വയസ്സ് വരെ: കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ചൈൽഡ് സീറ്റുകൾ (Child Seat) വാഹനം ഓടിക്കുന്നതിന് മുൻപ് കൃത്യമായി ഉറപ്പിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് ബന്ധിക്കുകയും വേണം.
3 മുതൽ 10 വയസ്സ് വരെ: കുട്ടികളെ വാഹനത്തിന്റെ പിൻസീറ്റിൽ മാത്രം ഇരുത്തുക. ......